x
NE WS KE RA LA
Crime Kerala

മുഖ്യമന്ത്രിയുടെ പേരിൽ ജോലി തട്ടിപ്പ് നടത്തി; യുവാവ് പിടിയിൽ

മുഖ്യമന്ത്രിയുടെ പേരിൽ ജോലി തട്ടിപ്പ് നടത്തി; യുവാവ് പിടിയിൽ
  • PublishedMay 21, 2025

പാലക്കാട്: മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവാവ് ഒറ്റപ്പാലത്ത് പിടിയിൽ. കോതകുറിശ്ശി പനമണ്ണ സ്വദേശി മുഹമ്മദാലിയാണ് (39) അറസ്റ്റിലായിരിക്കുന്നത്. പാലപ്പുറം സ്വദേശി ഹരിദാസനിൽ നിന്നാണ് മക്കൾക്ക് സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പേരിൽ പ്രതി പണം തട്ടിയിരിക്കുന്നത്.

9 ലക്ഷത്തോളം രൂപയാണ് സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനക്കാരനായിരുന്ന പ്രതി തട്ടിയെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച് ജോലി ശരിയാക്കിതാരാമെന്നും പറഞ്ഞാണ് പണം വാങ്ങിയത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് ഒറ്റപ്പാലം പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *