x
NE WS KE RA LA
National

ബാംഗ്ലൂരിൽ നീന്തൽക്കുളത്തിൽ യുവതികൾ മുങ്ങി മരിച്ച സംഭവം: റിസോർട്ട് ഉടമയും മാനേജരും അറസ്റ്റിൽ.

ബാംഗ്ലൂരിൽ നീന്തൽക്കുളത്തിൽ യുവതികൾ മുങ്ങി മരിച്ച സംഭവം: റിസോർട്ട് ഉടമയും മാനേജരും അറസ്റ്റിൽ.
  • PublishedNovember 18, 2024

ബംഗളുരു : ബംഗളുരുവിലെ ഉള്ളാലിൽ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെ മൂന്ന് യുവതികൾ മുങ്ങി മരിച്ച സംഭവം. റിസോർട്ട് ഉടമയും മാനേജരും അറസ്റ്റിൽ . ഉള്ളാളിലെ വാസ്കോ റിസോർട്ട്‌ ഉടമയും മാനേജരുമാണ് അറസ്റ്റിലായത്. ഉടമ മനോഹർ, മാനേജർ ഭരത് എന്നിവർക്കെതിരെ ബിഎൻഎസ് 106 വകുപ്പ് പ്രകാരം കേസെടുത്തതായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. സംഭവത്തിൽ മൈസൂരു സ്വദേശികളായ കീർത്തന (21) നിഷിദ ( 21), പാർവതി ( 20) എന്നിവരാണ് മരിച്ചത്.

കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു . ഒരു വശത്ത് ആറടിയോളം ആഴമുണ്ടായിരുന്ന പൂളിൽ മുങ്ങിപോയ ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ട് പേർ അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ടോടെയാണ് മൂവരും റിസോർട്ടിൽ മുറിയെടുത്തത്. മരണത്തിൽ ദുരൂഹതയില്ലെന്ന് മംഗളൂരു പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *