x
NE WS KE RA LA
Kerala

റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു

റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു
  • PublishedMay 15, 2025

കൽപ്പറ്റ: റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമ്മിച്ചിരുന്ന ടെന്റ് ആണ് തകർന്ന് വീണത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. മഴ പെയ്ത് മേൽക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനത്തിൽ പറയുന്നു. അവധിക്കാലം ആയതിനാൽ നിരവധി പേരാണ് വയനാട്ടിൽ എത്തുന്നത്. റിസോർട്ടിന് ലൈസൻസ് ഉണ്ടോയെന്ന് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. പരിക്കേറ്റ മൂന്നുപേരും ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *