രണ്ട് മക്കളെ വെട്ടിക്കൊന്ന് യുവാവ്, ഭാര്യയും മകളും ഗുരുതരാവസ്ഥയിൽ

സേലം: തമിഴ്നാട് സേലം കൃഷ്ണപുരത്ത് രണ്ട് മക്കളെ യുവാവ് വെട്ടിക്കൊന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യയും ഒരു മകളും ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്ണപുരം സ്വദേശികളായ വിദ്യാധരണി (13) അരുൾ പ്രകാശ് (5) എന്നിവർ ആണ് മരിച്ചത്. ഭാര്യ തവമണിയും (38), മകൾ അരുൾ കുമാരിയും(10) ആണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. സംഭവത്തിൽ പ്രതി അശോക് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ കൊലപാതകത്തിന് കാരണമെന്താണെന്നതിൽ വ്യക്തതയായിട്ടില്ല.