x
NE WS KE RA LA
Kerala

തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി

തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി
  • PublishedMay 20, 2025

പത്തനംതിട്ട: ഏഴംകുളത്ത് തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി. മരുതിമൂട് പള്ളിക്ക് സമീപത്തെ തോട്ടിൽ മീൻ പിടിക്കാനിറങ്ങിയ ബിജോ ജെ. വർഗീസിനെ(33) യാണ് കാണാതായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കാണാതായത് .

മീൻ പിടിക്കാൻ പോയ യുവാവ് വൈകിയും തിരിച്ചെത്താത്തിനെ തുടർന്ന് തിരയുകയായിരുന്നു . ഇന്നലെ രാത്രി തന്നെ നാട്ടുകാരും വീട്ടുകാരുമടക്കമുള്ളവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കനത്ത മഴയും ഒഴുക്കുമുണ്ടായിരുന്നതിനാൽ തോട്ടിലിറങ്ങിയുള്ള തിരച്ചിൽ ശ്രമകരമായിരുന്നു. ഫയർഫോഴ്‌സ് യുവാവിന് വേണ്ടയുള്ള തിരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *