x
NE WS KE RA LA
Kerala

മലപ്പുറത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • PublishedJune 5, 2025

മലപ്പുറം: വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടയൂർ സ്വദേശി പ്രണവ് (21) ആണ് മരിച്ചത്. യുവാവിനെ കാണാനില്ലെന്ന് നേരത്തെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

വീടിൻ്റെ അടുത്തുനിന്ന് പ്രണവിന്റെ ബൈക്കും മൊബൈൽ ഫോണും പൊലീസ് കണ്ടെത്തിയിരുന്നു . ഇതിനെ തുടർന്ന് പൊലീസ്, ഫയർഫോഴ്സും നാട്ടുകാരും സമീപത്തെ പാടത്തും തോട്ടിലും പരിശോധന നടത്തി. എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ മാരാതെ പീടികകുളത്തിന് സമീപം ചെരുപ്പ് കണ്ട നാട്ടുകാർ കുളത്തിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Leave a Reply

Your email address will not be published. Required fields are marked *