ബാറിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

കോട്ടയം: മണര്‍കാട് ബാറിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മണര്‍കാട് സ്വദേശിയായ ശങ്കരശേരില്‍ മാന്തറപ്പറമ്പില്‍ എം.വി മഹേഷി (42) നെയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
മണര്‍കാട്ടെ ബാറിന്റെ പാര്‍ക്കിങ് ഏരിയയില്‍ ഇന്നലെ വൈകുന്നേരം 4.30നാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബാറില്‍നിന്ന് പുറത്തെത്തിയശേഷം വിശ്രമിക്കുന്നതിനാണ് മഹേഷ് കാറില്‍ കയറിയത്. ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോൾ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
മണര്‍കാട് പോലീസ് സ്ഥലത്തെത്തി കാറില്‍നിന്ന് പുറത്തെടുത്ത് മണര്‍കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.