x
NE WS KE RA LA
Kerala

യുവാവിനെ വാട്ടർ ടാങ്കിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

യുവാവിനെ വാട്ടർ ടാങ്കിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
  • PublishedMay 20, 2025

ആമ്പല്ലൂർ: വാട്ടർ ടാങ്കിന് മുകളിൽ നിന്ന് ചാടി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വരാക്കര വാളിപ്പാടം ഏറണാടൻ വീട്ടിൽ സന്തോഷിൻ്റെ മകൻ ആദിത്യൻ (24) ആണ് മരിച്ചത്. അളഗപ്പ നഗർ എൻടിസി മില്ലിൻ്റെ വളപ്പിലെ വാട്ടർ ടാങ്കിന് മുകളിൽ നിന്നാണ് ഉവാവ് ജീവനെടുക്കിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം.

വരന്തരപ്പിള്ളിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ആദിത്യൻ ജോലിക്കഴിഞ്ഞ് വൈകിട്ട് എത്താതിരുന്നതോടെ സുഹൃത്തുക്കൾ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ആദിത്യൻ്റെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ടാങ്കിൻ്റെ താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം ജില്ലാ ആശുപത്രിയിലാണ് . സംസ്കാരം നാളെ രാവിലെ കുരിയച്ചിറ ശ്മശാനത്തിൽ നടക്കും . അമ്മ: ജയകുമാരി. സഹോദരി: ആവണി.

Leave a Reply

Your email address will not be published. Required fields are marked *