യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാർഡിൽ താമസിക്കുന്ന സുവിൻ സുരേന്ദ്രൻ (42) ആണ് മരിച്ചത്. പുരവഞ്ചി ജീവനക്കാരനായിരുന്നു സുവിൻ .
ബുധനാഴ്ച രാത്രി മഴയെ തുടർന്ന് ബോട്ടുജെട്ടിയുടെ തെക്കേക്കരയിലെ കടയുടെ വരാന്തയിൽ സുവിനെ കണ്ടിരുന്നു. ഇന്നലെ രാവിലെ ഹനുമാൻ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തായി കനാൽത്തീരത്ത് പഴ്സ്, ചെരുപ്പ്, മൊബൈൽ, വസ്ത്രം എന്നിവ പ്രദേശവാസികൾ കണ്ടതിനെ തുടർന്ന് കൗൺസിലറെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ അന്വേഷണത്തിൽ കനാലിൽ നിന്നും മൃതദേഹം കണ്ടെത്തി. ഭാര്യ: സുജിത (നഴ്‌സ്). മക്കൾ: അമേയ, അനാമിക.