x
NE WS KE RA LA
Uncategorized

അരൂരിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

അരൂരിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • PublishedJanuary 29, 2025

ആലപ്പുഴ: അരൂരിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അരൂർ ചന്തിരൂർ സ്വദേശി കോന്നിച്ചിറയിൽ അക്ബർ ദിൽഷാദ് (23) ആണ് മരിച്ചത്. അരൂർ പൊലീസ് സ്റ്റേഷന് സമീപം മേൽപ്പാലത്തിന്‍റെ നിർമാണം നടക്കുന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്.

മേൽപ്പാലം നിർമാണത്തിന് വെള്ളം തളിക്കാനെത്തിച്ച ടാങ്കർ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ദിൽഷാദിനെ ഉടൻആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പൊലീസ് കേസെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *