യുവാവ് വാഹനാപകടത്തിൽ മരിച്ചു

കോട്ടയം: യുവാവ് വാഹനാപകടത്തിൽ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെ എംസി റോഡിൽ കളിക്കാവിൽ വെച്ചാണ് അപകടം സംഭവിച്ചത്. ജിജോ സഞ്ചരിച്ച ബൈക്ക് ഒരു ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ജിജോയ്ക്ക് ഒപ്പം ബൈക്കിൽ ഉണ്ടായിരുന്ന യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വിവാഹിതനാകാനിരിക്കെയാണ് ജിജോയുടെ മരണം