x
NE WS KE RA LA
Accident Kerala

ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • PublishedMay 30, 2025

കൊച്ചി: തൃപ്പൂണിത്തുറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തെക്കുംഭാഗം മോനപ്പിള്ളി ചിറ്റേക്കടവ് റോഡിൽ അഡ്വ.എബ്രഹാം സാംസണിന്‍റെ മകൻ ബ്ലസൺ എബ്രഹാം സാംസൺ ആണ് മരിച്ചത്. ഇന്നലെ രാത്രി 11:45ഓടെ കണ്ണൻകുളങ്ങര ഫയർ സ്റ്റേഷൻ കവലക്കടുത്താണ് സംഭവം ഉണ്ടായത് .

രാത്രി രോഗിയുമായി വന്ന ആംബുലൻസ് പുതിയകാവ് ഭാഗത്ത് വെച്ച് ബ്ലസൺ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തലയടിച്ചാണ് സാംസൺ വീണത് . ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ തിരുവല്ലയിലേക്ക് കൊണ്ടുപോകും.ബംഗളൂരുവിലെ ബിഎംഡബ്ല്യു ഷോറൂം ജീവനക്കാരനായിരുന്നു സാംസൺ. അവധിക്ക് നാട്ടിൽ വന്നതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *