x
NE WS KE RA LA
Kerala

കാൽവഴുതി തോട്ടിൽ വീണ് യുവാവ് മരിച്ചു

കാൽവഴുതി തോട്ടിൽ വീണ് യുവാവ് മരിച്ചു
  • PublishedMay 30, 2025

ഉദുമ: പാലക്കുന്ന് കരിപ്പൊടി സ്വദേശി മധൂർ പട്ളയിൽ തോട്ടിൽ വീണ് യുവാവ് മരിച്ചു. പാലക്കുന്ന് കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ റോഡിൽ ഫാൽക്കൺ ടെക്സ്റ്റൈൽസ് ഉടമ കരിപ്പൊടിയിലെ ഫാൽക്കൺ അസീസിൻ്റെയും അസ്മയുടെയും മകൻ സാദിഖ് (39) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത് . നടന്നു പോകുമ്പോൾ കാൽവഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു.

ദുബൈയിൽ ഒരു കടയിൽ കാഷ്യറായി ജോലി ചെയ്യുന്ന സാദിഖ് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: ഫർസാന പട്ള. മക്കൾ: ഫാദിൽ സൈൻ, സിയ ഫാത്തിമ, ആമിന. സഹോദരങ്ങൾ: സമീർ, ഷംസുദ്ദീൻ, സവാദ്, സബാന.

Leave a Reply

Your email address will not be published. Required fields are marked *