x
NE WS KE RA LA
Business

മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യണം; പ്രകൃതിയില്‍ നിന്നും പൊന്ന് വിളയിക്കാം..

മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യണം; പ്രകൃതിയില്‍ നിന്നും പൊന്ന് വിളയിക്കാം..
  • PublishedJuly 26, 2025

ഒരു പരിധിവരെ ഇന്നത്തെ അവസ്ഥയ്ക്ക് നമ്മുടെ മണ്ണിലെ മൂലകക്കുറവ് കാരണം ആകുന്നുണ്ട്. ജൈവ / രാസ കൃഷി എന്ന് വേര്‍തിരിക്കാതെ ആവശ്യമായ എല്ലാ മൂലകങ്ങളും ചെടികള്‍ക്ക് ലഭ്യമാക്കാന്‍ ബാധ്യത ഉല്‍പാദകര്‍ക്ക് ഉണ്ട്. മനുഷ്യന്റെ ആരോഗ്യത്തിനും, വിളവ് മെച്ചപ്പെടുത്തി ആദായകരം ആക്കുവാനും മണ്ണിന്റെ മൂലകത്തിന്റെ അറിവ് ഉപകരിക്കും. മണ്ണില്‍ ഉണ്ടെങ്കിലേ മനുഷ്യരില്‍ ഉണ്ടാകൂ. അടിസ്ഥാനപരമായി മണ്ണിനെക്കുറിച്ചും, മൂലകങ്ങളെക്കുറിച്ചും ഒരറിവ് നേടി കൃഷി ചെയ്യേണ്ടത് അത്യാവശ്യം ആണ്.

പറമ്പിലെ പുല്ലുകള്‍ പറിച്ചു ഗ്രൗണ്ട് പോലെ ആക്കുക എന്നതാണ് മിക്കവരും അനുവര്‍ത്തിക്കുന്നത്, ജീവാണുക്കള്‍ വളരില്ല എന്ന് മനസ്സില്‍ ആക്കാതെ, വളം മറ്റു ചെടികള്‍ വലിച്ചെടുക്കും എന്ന തെറ്റിധാരണകൊണ്ടാണ് ഇങ്ങനെ അബദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ചെടികള്‍ തമ്മില്‍ ഒരു കൊടുക്കല്‍ വാങ്ങാന്‍ ഉണ്ട്, അതിനെ ‘ മള്‍ട്ടി ക്രോപ് ‘ കൃഷി രീതി എന്ന ഓമന പേരില്‍ അറിയപ്പെടുന്നു. ഇല്ലിയുടെ, ആര്‍ത്തുവളരുന്ന, ഉണക്കിനെ പ്രതിരോധിക്കുന്ന ചെടികളുടെ ചുവട്ടിലെ മണ്ണില്‍ ജീവാണുക്കളുടെ കൂട്ടം വേണ്ട രീതിയില്‍ ഉണ്ടെന്നും അവയെ പ്രയോജനപ്പെടുത്താനുള്ള പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഇല്ലിയുടെ വേരിന് പാറ തുരന്ന് ഇറങ്ങുവാനുള്ള കഴിവ് മുന്‍നിര്‍ത്തി ആണ് പരീക്ഷണം മുന്നോട്ട് പോകുന്നത്.

ആയുര്‍വേദത്തില്‍ വിവിധ ഇനം സസ്യങ്ങള്‍ ഉപയോഗിച്ച് മരുന്നുകള്‍ ഉണ്ടാക്കുന്നത് അവയില്‍ അടങ്ങിയ മൂലകങ്ങളുടെ അറിവ് അടിസ്ഥാനപ്പെടുത്തിയാണ്. വിവിധ ഇനം കളകള്‍ മാത്രം വെള്ളത്തില്‍ ഇട്ട് വളമായി കൊടുത്ത് വിജയിപ്പിക്കുന്ന കര്‍ഷകര്‍ നമ്മുടെ ഇടയില്‍ കണ്ടിട്ടുണ്ട്. പ്രകൃതിയില്‍ എല്ലാം ഉണ്ട്, പുതുതായി ഒന്നും കണ്ടെത്തേണ്ട കാര്യമില്ല.

യൂട്യൂബ് നോക്കിയാല്‍ പലതരം ഫലങ്ങള്‍, ഇലകള്‍ കഴിച്ചാല്‍ എല്ലാ രോഗങ്ങളും മാറുമെന്ന് അവകാശം. ഉദാഹരണത്തിന് പൊന്നാംകണ്ണി ചീര കഴിച്ചാല്‍ കണ്ണിന് കാഴ്ച ലഭിക്കുമെന്ന് പഴമക്കാര്‍ പറഞ്ഞിരുന്നു, ഏത് സാഹചര്യത്തില്‍ വളരുന്ന ചീര ആണെന്ന് നോക്കാതെ കഴിക്കരുത്. സസ്യങ്ങളുടെ പോഷക ഉപഭോഗം സസ്യങ്ങളുടെ തരം, വളര്‍ച്ചാ ഘട്ടം, പാരിസ്ഥിതിക സാഹചര്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ച് വളരെയധികം വ്യത്യാസപ്പെടുന്നു. എന്നിരുന്നാലും, വളര്‍ച്ചയ്ക്കും പുനരുല്‍പാദനത്തിനും സസ്യങ്ങള്‍ക്ക് 17 അവശ്യ പോഷകങ്ങള്‍ ആവശ്യമാണ്, ചിലത് വലിയ അളവില്‍ മറ്റ് ചിലത് ചെറിയ അളവില്‍ ആവശ്യമാണ്. ഈ പോഷകങ്ങള്‍ പ്രാഥമികമായി മണ്ണ്, വായു, വെള്ളം എന്നിവയില്‍ നിന്നാണ് ലഭിക്കുന്നത്.

സസ്യങ്ങളിലെ പോഷകക്കുറവ് വളര്‍ച്ച മുരടിക്കല്‍, ഇലകള്‍ക്ക് നിറം മങ്ങല്‍, വിളവ് കുറയല്‍ എന്നിവയുള്‍പ്പെടെ വിവിധ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ആരോഗ്യകരമായ വികസനത്തിന് ആവശ്യമായ മാക്രോ അല്ലെങ്കില്‍ മൈക്രോ ന്യൂട്രിയന്റുകള്‍ സസ്യങ്ങളുടെ അഭാവം മൂലമാണ് ഈ കുറവുകള്‍ ഉണ്ടാകുന്നത്. ഇലയുടെ നിറം, വലുപ്പം, ഘടന തുടങ്ങിയ സസ്യങ്ങളുടെ ഭൗതിക സവിശേഷതകള്‍ നിരീക്ഷിക്കുന്നത് പോഷക അസന്തുലിതാവസ്ഥ തിരിച്ചറിയാന്‍ സഹായിക്കും.

അവശ്യ പോഷകങ്ങള്‍:
*മാക്രോ ന്യൂട്രിയന്റുകള്‍: ഇവ വലിയ അളവില്‍ ആവശ്യമാണ്, ഇതില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, സള്‍ഫര്‍ എന്നിവ ഉള്‍പ്പെടുന്നു.

*മൈക്രോ ന്യൂട്രിയന്റുകള്‍: ഇവ ചെറിയ അളവില്‍ ആവശ്യമാണ്, പക്ഷേ സസ്യങ്ങളുടെ ആരോഗ്യത്തിന് ഇപ്പോഴും അത്യാവശ്യമാണ്. അവയില്‍ ബോറോണ്‍(ആ), ക്ലോറിന്‍(ഇഹ), ചെമ്പ്, ഇരുമ്പ, മാംഗനീസ, മോളിബ്ഡിനം, സിങ്ക്, നിക്കല്‍, എന്നിവ ഉള്‍പ്പെടുന്നു.

മറ്റ് ഘടകങ്ങള്‍ :
സസ്യങ്ങള്‍ കാര്‍ബണ്‍, ഹൈഡ്രജന്‍ , ഓക്‌സിജന്‍ എന്നിവയും ഉപയോഗിക്കുന്നു, ഇവ പ്രധാനമായും വായുവില്‍ നിന്നും വെള്ളത്തില്‍ നിന്നും ലഭിക്കുന്നു.

മിക്ക ധാതു പോഷകങ്ങളും മണ്ണിലെ ലായനിയില്‍ നിന്ന് സസ്യ വേരുകളിലൂടെ ആഗിരണം ചെയ്യപ്പെടുന്നു. ചില പോഷകങ്ങള്‍ ഇലകളിലൂടെയും ആഗിരണം ചെയ്യാന്‍ കഴിയും, പ്രത്യേകിച്ച് ഇലകളില്‍ തളിക്കുമ്പോള്‍. വ്യത്യസ്ത സസ്യങ്ങള്‍ക്ക് വ്യത്യസ്ത പോഷക ആവശ്യകതകളുണ്ട്. സസ്യങ്ങളുടെ ജീവിതചക്രത്തിലുടനീളം പോഷക ഉപഭോഗം വ്യത്യാസപ്പെടുന്നു, ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ കാലഘട്ടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന ഉപഭോഗം പലപ്പോഴും സംഭവിക്കുന്നത്. മണ്ണിലെ പോഷകങ്ങളുടെ ലഭ്യത പോഷക ലഭ്യതയെയും ആഗിരണം ചെയ്യുന്നതിനെയും സാരമായി ബാധിക്കുന്നു. താപനില, ഈര്‍പ്പം, പിഎച്ച് തുടങ്ങിയ ഘടകങ്ങള്‍ പോഷക ലഭ്യതയെയും ആഗിരണം ചെയ്യുന്നതിനെയും ബാധിച്ചേക്കാം.

മണ്ണ് പരിശോധന പോഷകങ്ങളുടെ കുറവ് നിര്‍ണ്ണയിക്കാനും വളപ്രയോഗത്തെ നയിക്കാനും സഹായിക്കും. വിളയുടെ പ്രത്യേക ആവശ്യങ്ങള്‍ക്കും മണ്ണിന്റെ അവസ്ഥയ്ക്കും അനുസൃതമായി വളപ്രയോഗം ക്രമീകരിക്കണം. ജൈവവസ്തുക്കള്‍ക്ക് മണ്ണിന്റെ ആരോഗ്യവും പോഷക ലഭ്യതയും മെച്ചപ്പെടുത്താന്‍ കഴിയും.

*നൈട്രജന്‍ : മുതിര്‍ന്ന ഇലകളില്‍ തുടങ്ങി ഇലകളുടെ മഞ്ഞനിറത്തിന് കാരണമാകുന്നു, ഇത് വളര്‍ച്ച മുരടിക്കുന്നതിനും മൊത്തത്തിലുള്ള സസ്യ വലുപ്പം കുറയുന്നതിനും കാരണമാകും.

*ഫോസ്ഫറസ് : മുതിര്‍ന്ന ഇലകളില്‍, പ്രത്യേകിച്ച് അടിവശങ്ങളിലോ അരികുകളിലോ ചുവപ്പ് അല്ലെങ്കില്‍ പര്‍പ്പിള്‍ നിറത്തിന് കാരണമാകാം, കൂടാതെ വളര്‍ച്ച മുരടിപ്പിനും കാരണമാകും.

നമ്മുടെ മണ്ണില്‍ ഫോസ്‌ഫെറസ് കൂടുതല്‍ ആയി കാണപ്പെടുന്നു, കുറഞ്ഞ പ്രയോഗം മാത്രമേ ആവശ്യം ഉള്ളൂ, കൂടുതല്‍ ആയാല്‍ മണ്ണില്‍ ഉറച്ചു പോകും, ചെടിക്ക് ലഭിക്കില്ല, മറ്റു മൂലകങ്ങളുടെ ലഭ്യതയെ സാരമായി ബാധിക്കും.

*പൊട്ടാസ്യം : മുതിര്‍ന്ന ഇലകളില്‍ കരിഞ്ഞതോ തവിട്ടുനിറത്തിലുള്ളതോ ആയ അരികുകള്‍, പച്ച ഞരമ്പുകള്‍ മഞ്ഞനിറമാകല്‍, തണ്ട്, പൂവ് അല്ലെങ്കില്‍ കായ വികസനം മന്ദഗതിയിലാകല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. നമ്മുടെ മണ്ണില്‍പൊട്ടാഷ് പൊതുവെ കുറവാണ്, ചെടിക്ക് കരുത്തുണ്ടാകുവാന്‍, വിളവ് തൂക്കം കിട്ടുവാന്‍, രോഗപ്രധിരോധവും, വെയിലിനെ അഥവാ വരള്‍ച്ചയെ അതിജീവിക്കാനും പൊട്ടാഷ് അനിവാര്യമാണ്.

*മഗ്‌നീഷ്യം : ഇരുണ്ട പച്ച ഞരമ്പുകളുള്ള ഇളം നിറമുള്ള പഴയ ഇലകളില്‍ കാണപ്പെടുന്നു. മഗ്നീഷ്യം പൊതുവെ കുറവാണ്, ഇലകളില്‍ പച്ച നിറം ഉണ്ടാക്കുന്നു, വര്‍ഷത്തില്‍ രണ്ട് തവണ കൊടുക്കേണ്ടി വരുന്നു.

*ബോറോണ്‍ ആണ് കായ് ഫലം മെച്ചപ്പെടുത്തുന്നത്, വികസിക്കാത്ത കായ്കള്‍ ഉണ്ടെങ്കില്‍ ബോറോണ്‍ കുറവ് ആണ്, വന്ധ്യത തടയാന്‍ സിങ്ക് വേണം, വളരെ കുറഞ്ഞ അളവേ വേണ്ടൂ, വേണ്ടത് ലഭിക്കുന്നു എന്ന് ഉറപ്പാക്കണം.

*ഇരുമ്പ് : പുതിയ ഇലകളുടെ ഞരമ്പുകള്‍ക്കിടയില്‍ മഞ്ഞനിറം ഉണ്ടാകാന്‍ കാരണമാകുന്നു, സാധാരണയായി ചെടിയുടെ മുകള്‍ ഭാഗത്ത്. ഇരുമ്പ് കൂടിയ സാഹചര്യത്തില്‍ ഇരുമ്പ് മണ്ണില്‍ ലയിച്ചു ചെടിയുടെ ഇലയില്‍ പിങ്ക് നിറം ഉണ്ടാക്കുന്നു.

കാല്‍സ്യം : പഴങ്ങളില്‍ കാല്‍സ്യം അപര്യാപ്തത പൂവിന്റെ അറ്റം ചീഞ്ഞഴുകിപ്പോകാന്‍ കാരണമാകും, കൂടാതെ വളര്‍ച്ച മുരടിപ്പിനും കാരണമാകും. മണ്ണില്‍ കാല്‍സ്യം പൊതുവെ കുറവാണ്, കുമ്മായം ഇടുന്നത് കാല്‍സ്യം ലഭ്യത, സന്തുലനം എന്നിവയ്ക്ക് ആവശ്യം ആണ്. കൊല്ലത്തില്‍ രണ്ടു പ്രാവശ്യം കൊടുക്കേണ്ടതുണ്ട്. കാല്‍സ്യം ചെടികളില്‍ ഉണ്ടെങ്കില്‍ കറുത്ത് ഇരുണ്ട, മയമുള്ള ഇലകള്‍ ഉണ്ടാക്കി കൂടുതല്‍ കൂടുതല്‍ ചെറിയ വള്ളികള്‍ ഉണ്ടാക്കും. വളര്‍ച്ചയെ ചെറുക്കാനും, രോഗപ്രധിരോധം ഉണ്ടാക്കാനും കാല്‍സ്യം അത്യാവശ്യം ആണ്.

മണ്ണിന്റെ മേല്‍മണ്ണില്‍ ആണ് ജൈവാംശം, താഴെ ധാതുക്കളാല്‍ സംപുഷ്ടം. ഉയര്‍ന്ന പുളിരസം ഉള്ള മണ്ണില്‍ ഇട്ടവളമോ, ലഭ്യമായ വളങ്ങളോ ചെടിക്ക് വലിച്ചെടുക്കാന്‍ സാധിക്കുന്നില്ല. ഇത്തരം മണ്ണില്‍ പൊതുവെ ഫങ്കസ് രോഗങ്ങള്‍ കൂടുതലും ബാക്റ്റീരിയ രോഗം കുറവും ആകും. നല്ല കുരുമുളക് തോട്ടങ്ങളില്‍ ഗംഭീര വിളവ് ഉണ്ടാക്കുന്നത് കാപ്പി അടിക്കാടുകളായി കാണപ്പെടുന്ന തോട്ടങ്ങളില്‍ ആണ്, മണ്ണില്‍ നേരിട്ട് ചൂട് അടിക്കുന്നില്ല, ജീവാണുക്കള്‍ യെദേഷ്ടം വസിക്കാന്‍ സാഹചര്യം ഉണ്ടാക്കുന്നു, മാത്രവുമല്ല താങ്ങു മരങ്ങളിലെ വേരുകള്‍ ആഴത്തില്‍ പോയി ന്യൂട്രിയെന്റ്‌സ് വലിച്ചെടുത്തു ഉണ്ടാകുന്ന ഇലകളില്‍ വേണ്ടുവോളം മൂലകങ്ങള്‍ ഉണ്ടാകുകയും അങ്ങനെ അഴുകുന്ന ഇലകള്‍ കുരുമുളക് ചെടിക്ക് എല്ലാ പോഷകങ്ങളും കൊടുക്കുന്നു. വിളവ് മെച്ചപ്പെടാന്‍ മണ്ണില്‍ തുടര്‍ച്ചയായി ജൈവാശം ചേര്‍ക്കുക.

Leave a Reply

Your email address will not be published. Required fields are marked *