തളിപ്പറമ്പിൽ മഞ്ഞപിത്തം : തട്ടുകടകൾ അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു
കണ്ണൂർ: തളിപ്പറമ്പ് നഗരസഭയില്‍ പടർന്നുപിടിച്ച മഞ്ഞപിത്തം (ഹെപ്പറൈറ്റീസ് എ) കേസുകളിൽ അന്വേഷണം ഊർജിതമാക്കി ആരോഗ്യവകുപ്പ്. അന്വേഷണം എത്തി നില്‍ക്കുന്നത് സ്വകാര്യ കുടിവെള്ള വിതരണക്കാരില്ലാണ്. ഈ കുടിവെള്ള കമ്പനി വിതരണം ചെയ്ത വെള്ളം ഉപയോഗിച്ചുവരുന്ന ഹോട്ടലുകളില്‍ നിന്നും ജ്യൂസ് കടകളില്‍ നിന്നുമാണ് ഭൂരിഭാഗം പേർക്കും മഞ്ഞപ്പിത്തം പിടിപെട്ടതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഈ സ്വകാര്യ ഏജൻസിയുടെ കുടിവെള്ള വിതരണം നിർത്താനും സാമ്ബിള്‍ ടെസ്റ്റ് ചെയ്യാനും തളിപ്പറമ്പ് മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അടിയന്തിര നിർദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ തട്ടുകടകളും ഹേട്ടലുകളും അടച്ചിടാനാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.
തളിപ്പറമ്പില്‍ ഈ വർഷം മേയ് മാസത്തിലാണ് മഞ്ഞപ്പിത്തം പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്തത്. നിലവിലെ ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 477 പേർക്ക് രോഗബാധയുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിലായി 61 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഡിസംബറില്‍ മാത്രം 84 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണം 3 ആയി.