x
NE WS KE RA LA
National

വത്തിക്കാനിൽ ഇന്ന് ലോക സർവമത സമ്മേളനം തുടങ്ങും

വത്തിക്കാനിൽ ഇന്ന് ലോക സർവമത സമ്മേളനം തുടങ്ങും
  • PublishedNovember 29, 2024

ശിവഗിരി: സർവമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ നടത്തുന്ന ലോക മത പാർലമെന്റ് ഇന്ന് തുടങ്ങും. വത്തിക്കാനിൽ 29, 30, ഡിസംബർ ഒന്ന് തീയതികളിലായാണ് പാർലമെന്റ് നടക്കുക.

ലോക മത പാർലമെന്റിന്റെ മുഖ്യലക്ഷ്യം മതങ്ങളുടെ ഏകതയും സൗഹാർദവും സമത്വവും പ്രചരിപ്പിക്കുക എന്നതാണ്. 29-ന് മതസമന്വയവും മതസൗഹാർദവും മുഖ്യഘടകമായി സ്നേഹസംഗമം നടക്കും. ഹൈന്ദവ, ക്രൈസ്തവ, ഇസ്‌ലാം, ബുദ്ധ, സിഖ്, യഹൂദ മതങ്ങളിലെ പുരോഹിതന്മാരും ശിവഗിരി മഠത്തിലെ സന്ന്യാസിശ്രേഷ്ഠരും പങ്കെടുക്കും.

30-ന് ലോക മത പാർലമെന്റിനെ ഫ്രാൻസിസ് മാർപാപ്പ ആശീർവദിക്കും. ഗുരുദേവൻ രചിച്ച ദൈവദശകം പ്രാർഥന, ഇറ്റാലിയൻ ഭാഷയിൽ ആലാപനംചെയ്താണ് സമ്മേളനം ആരംഭിക്കുന്നത്. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും.

ഡിസംബർ ഒന്നിനുള്ള സമ്മേളനത്തിൽ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. ഇന്ത്യക്കു പുറമേ ഇറ്റലി, ബഹ്‌റൈൻ, ഇൻഡൊനീഷ്യ, അയർലൻഡ്, ദുബായ്, അബുദാബി, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങി 15-ൽപ്പരം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ വത്തിക്കാൻ സമ്മേളനത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *