x
NE WS KE RA LA
Kerala Latest Updates

സി.ഡി.എസ് അംഗങ്ങള്‍ക്കായി ശില്‍പ്പശാല നടത്തി

സി.ഡി.എസ് അംഗങ്ങള്‍ക്കായി ശില്‍പ്പശാല നടത്തി
  • PublishedJanuary 10, 2026

കോഴിക്കോട് : അന്താരാഷ്ട്ര സഹകരണ വര്‍ഷാചരണത്തിന്റെ ഭാഗമായി നബാര്‍ഡിന്റെ നേതൃത്വത്തില്‍ കേരള ബാങ്ക് കോഴിക്കോട് സി പി സി യുടെ സഹകരണത്തോടെ സി.ഡി.എസ് അംഗങ്ങള്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. കേരള ബാങ്ക് കോഴിക്കോട് റീജണല്‍ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല നബാര്‍ഡ് ഡി.ഡി.എം വി രാകേഷ് ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് സി പി സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി രാജീവ് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് നോർത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അംബിക, കേരള ബാങ്ക് സീനിയര്‍ മാനേജര്‍ ജീഷ്മ ടി കെ എന്നിവര്‍ പ്രസംഗിച്ചു. കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ രഞ്ജിനി സ്വാഗതവും സീനിയര്‍ മാനേജര്‍ ജോസ്‌ന ജോസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *