x
NE WS KE RA LA
Uncategorized

ഫര്‍ണിച്ചര്‍ നിര്‍മാണശാലയിലെ കട്ടര്‍ ശരീരത്തില്‍ തട്ടി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

ഫര്‍ണിച്ചര്‍ നിര്‍മാണശാലയിലെ കട്ടര്‍ ശരീരത്തില്‍ തട്ടി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം
  • PublishedJanuary 31, 2025

മലപ്പുറം: ഫർണീച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മലപ്പുറം ആതവനാട്ടിലാണ് അപകടം ഉണ്ടായിരിക്കുന്നത്. ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലി (22) ആണ് മരിച്ചത്. ഫർണീച്ചർ നിർമ്മാണത്തിനിടെ കട്ടർ യുവാവിൻ്റെ വയറില്‍ തട്ടുകയായിരുന്നു. വ്യഴാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. തുടർന്ന് ശരീരം രണ്ടായി മുറിഞ്ഞു. സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് വളാഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *