വടകര നിർമാണത്തിനിടെ കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു

കോഴിക്കോട്: വടകര അഴിയൂരിൽ നിർമാണത്തിനിടെ കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു. കണ്ണൂർ കരിയാട് പടന്നക്കര മുക്കാളിക്കൽ രതീഷാണ് മരിച്ചത്.
ഉച്ചയ്ക്ക പന്ത്രണ്ടരയോടെയാണ് സംഭവം ഉണ്ടായത് . ആറ് തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും മണ്ണിടിച്ചിലുണ്ടായപ്പോൾ മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. മണ്ണിനടിയിലേക്ക് താഴ്ന്ന് പോയ മറ്റൊരു തൊഴിലാളി വേണുവിനെ രക്ഷപെടുത്തിയിരുന്നു.
കണ്ണൂരിൽ നിന്നും മാഹിയിൽ നിന്നും ഫയർഫോഴ്‌സ് ഉൾപ്പടെയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രതീഷിനെ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കനത്ത് മഴയാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിട്ടു നൽകും.