x
NE WS KE RA LA
Uncategorized

ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് തൊഴിലാളി മരിച്ചു

ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് തൊഴിലാളി മരിച്ചു
  • PublishedFebruary 17, 2025

തിരുവനന്തപുരം: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് റോഡില്‍ കെട്ടിയ കമാനം പൊളിക്കുന്നതിനിടെ ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് തൊഴിലാളി മരിച്ചു. ചെറ്റച്ചൽ പൊട്ടഞ്ചിറ സ്വദേശി പ്രകാശ് ( 42 ) ആണ് മരിച്ചത്. ഇന്ന് രാവിലെ വിതുര ചായം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് ചായം ജംഗ്ഷനില്‍ നിര്‍മിച്ചിരുന്ന അലങ്കാര കമാനം പൊളിച്ചു മാറ്റുന്നതിനിടയിലാണ് അപകടം ഉണ്ടായത് . വൈദ്യുതാഘാതമേറ്റ പ്രകാശിനെ സമീപത്തുണ്ടായിരുന്നവർ വിതുര താലൂക്ക് ആശുപത്രിയിലും പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിതുര പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *