തിരുവനന്തപുരം : വനിതാ ദിനത്തിൽ സമരത്തിന്റെ 27-ാം ദിനമായ ഇന്ന് മഹാസംഗമം നടത്താനൊരുങ്ങി ആശാ വർക്കർമാർ. . സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയിലേക്ക് കേരളത്തിലെമ്പാടുമുള്ള സ്ത്രീകളെ ആശാ വർക്കർമാർ സ്വാഗതം ചെയ്തു. കൂടാതെ മഹാസംഗമത്തിന് പിന്തുണയറിയിച്ച് അരുന്ധതി റോയിയും, ദിവ്യപ്രഭയും, കനി കുസൃതിയും, റിമാകല്ലിങ്കലും ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത് എത്തി. വിവിധ വനിതാ സംഘടനകളിൽ നിന്നടക്കമുള്ള പ്രതിനിധികളും ഇന്ന് സമരവേദിയിൽ എത്തും. സമരം ശക്തമായി തുടരുമ്പോഴും ഇപ്പോഴും ഫണ്ടിനെ ചൊല്ലിയുള്ള തർക്കത്തിലാണ് കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും ഉള്ളത്. അതോടൊപ്പം തന്നെ സംസ്ഥാന സർക്കാർ ഇപ്പോഴും ഇതുവരെയും അനുനയ ചർച്ചകൾക്കുള്ള സാധ്യതകളും തുറന്നിട്ടില്ല.
Recent Posts
- ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിലെ വിധി നാളെ
- കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങി; യുവാവ് പിടിയില്‍
- ആടിയ നെയ്യ് ക്രമക്കേട്: ശബരിമലയിൽ വിജിലൻസ് പരിശോധന
- എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാർക്കെതിരെ ഉദ്യോഗസ്ഥ സംഘടന
- അതിജീവിതയുടെ ചാറ്റുകൾ പുറത്തുവിട്ടത് സ്ത്രീവിരുദ്ധ സമീപനം; ടി പി രാമകൃഷ്ണൻ
Recent Comments
No comments to show.