മലപ്പുറം: കോട്ടക്കലിൽ യുവതിയെ കാറിടിച്ച് തെറിപ്പിച്ചു. റോഡരികിലൂടെ നടക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. സ്വാഗതമാട് സ്വദേശി ബദരിയ (33) യെയാണ് അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്. ഇവർ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബദരിയയുടെ കൂടെയുണ്ടായിരുന്ന കുട്ടി അപകടത്തിൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.