എല്ലാ കാലത്തും വിവിധ ഘടകങ്ങളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ട്; പി കെ കുഞ്ഞാലിക്കുട്ടി

ചെന്നൈ: വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടി ആണ് ലീഗെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു . എല്ലാ കാലത്തും വിവിധ ഘടകങ്ങളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നൽകുന്നത് അപ്പോൾ പറയാം. കോൺഗ്രസിൽ മുൻപും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും . പി വി അൻവറിനെ സഹകരിപ്പിക്കാൻ തീരുമാനം ആയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി ആയി പി കെ കുഞ്ഞാലിക്കുട്ടിതന്നെ തുടരും. ചെന്നൈയിൽ ചേർന്ന ലീഗ് ദേശീയ കൗൺസിൽ യോഗത്തിലാണ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.