റൈസ് മില്ലിലെ മെഷിനില്‍ കൈ കുടുങ്ങി; യുവതിയുടെ കൈയറ്റു

മലപ്പുറം : റൈസ് മില്ലിലെ മെഷിനില്‍ കുടുങ്ങി യുവതിയുടെ കൈ പൂർണമായും അറ്റ നിലയില്‍. മലപ്പുറം ചങ്ങരംകുളം വളയംകുളത്ത് രാവിലെ പത്തര മണിയോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. കക്കിടിപ്പുറം സ്വദേശി പുഷ്പ(40)യുടെ വലത് കയ്യാണ് അറ്റത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി മില്ലില്‍ ജോലി ചെയ്യുന്ന പുഷ്പയാണ് അപകടത്തില്‍ പെട്ടത്. കൊപ്ര ആട്ടുന്നതിനിടയില്‍ മെഷനില്‍ കൈ കുടുങ്ങി അറ്റു പോവുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ കൈ പൂര്‍ണ്ണമായും അറ്റ നിലയില്‍ യുവതിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പുഷ്പയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.