x
NE WS KE RA LA
National

ട്രെയിനിൻ്റെ മുൻവശത്ത് യുവതിയുടെ മൃതദേഹം ; ഞെട്ടി യാത്രക്കാർ

ട്രെയിനിൻ്റെ മുൻവശത്ത് യുവതിയുടെ മൃതദേഹം ; ഞെട്ടി യാത്രക്കാർ
  • PublishedNovember 30, 2024

ചെന്നൈ: തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൻ്റെ മുൻവശത്ത് യുവതിയുടെ മൃതദേഹം. ലോക്കോമോട്ടീവിന്റെ മുൻവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ തലമുടി ലോക്കോമോട്ടീവിന്റെ ഗ്രില്ലിൽ കുടുങ്ങിയ നിലയിലായിരുന്നു. ട്രെയിനിന് മുന്നിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ട് തമിഴ്‌നാട്ടിലെ പെരമ്പൂർ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാർ ഞെട്ടി. വെള്ളിയാഴ്ച പുലർച്ചെയാണ് ട്രെയിൻ പെരമ്പൂർ സ്റ്റേഷനിൽ എത്തിയതെന്നാണ് അധികൃതർ പറയുന്നത്.

വിവരമറിഞ്ഞ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) സ്ഥലത്തെത്തി. പിന്നീട് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

മൃതദേഹം തമിഴ്‌നാട്ടിലെ അമ്പത്തൂർ സ്വദേശിനിയായ കാതറിൻ ഷീബ(22) യുടേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. വെപ്പേരിയിലുള്ള സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ് കാതറിൻ ഷീബ. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയെ ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *