x
NE WS KE RA LA
Uncategorized

നിറത്തിന്റെ പേരിൽ ഭർത്താവ് അവഹേളിച്ചു ; ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം ഖബറടക്കി

നിറത്തിന്റെ പേരിൽ ഭർത്താവ് അവഹേളിച്ചു ; ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം ഖബറടക്കി
  • PublishedJanuary 15, 2025

മലപ്പുറം: നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി അവഹേളിച്ചു. സംഭവത്തിൽ മലപ്പുറത്ത് ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം ഖബറടക്കി. കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം നടത്തിയത്. ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് ഷഹാന മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് പെൺകുട്ടി മരിച്ചതെന്ന പരാതിയുമായി കുടുംബം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു .

2024 മെയ് 27 നാണ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിന്റെയും ഷഹാനയുടേയും വിവാഹം. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയ ശേഷമാണ് ഭർത്താവ് അബ്‌ദുൽ വാഹിദ് നിറത്തിന്റെ പേരിൽ നിരന്തരം പെൺകുട്ടിയെ മാനസികമായി ഉപദ്രവിച്ചതെന്നാണ് കുടുംബം പറഞ്ഞു . നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞും അവഹേളിച്ചു. ഇതിന്റെ പേരിൽ വിവാഹ ബന്ധം വേർപ്പെടുത്താനും നിർബന്ധിച്ചുവെന്നും പറഞ്ഞു .

വിവാഹ ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പെൺകുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക പെൺകുട്ടി കുടുംബത്തോട് പങ്കുവെച്ചിരുന്നു. ഭർത്താവിനും മാതാപിതാക്കൾക്കും എതിരായ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *