മാനന്തവാടി: അപ്പപ്പാറയിൽ യുവതിയെ പങ്കാളി കുത്തിക്കൊന്നു. വാകേരിയിലാണ് സംഭവം. എടയൂർക്കുന്ന് സ്വദേശി അപർണയാണ് മരിച്ചത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേൽക്കുകയും ചെയ്തു. മറ്റൊരു കുട്ടിയെ കാണാനില്ല. കൊലയ്ക്ക് ശേഷം പങ്കാളിയായ യുവാവ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായും പൊലീസ് തെരച്ചിൽ നടത്തുകയാണ്. ഗിരീഷ് ആണ് അപർണ്ണയെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ 14 വയസ്സുള്ള മകൾ അനർഘക്ക് കഴുത്തിനും ചെവിക്കും പരിക്കേൽക്കുകയും ചെയ്തു . കുട്ടി മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 9 വയസ്സുള്ള അബിനയെയാണ് കാണാതായിരിക്കുന്നത്. കുട്ടിക്കായി പൊലീസും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്.
പ്രവീണയും മക്കളും താമസിച്ചിരുന്നത് അപ്പപ്പാറ വാകേരിയിലാണ് .പ്രവീണയെ കൊലപ്പെടുത്തിയ ദിലീഷ് കുട്ടിയെ തട്ടിക്കൊണ്ടുപോയോ കുട്ടി ഓടിപ്പോയതാണോ എന്നത്തിലും വ്യക്തത വരാനുണ്ട്. അപ്പപ്പാറയിലെ എസ്റ്റേറ്റ് മേഖലയിൽ ഒറ്റപ്പെട്ട സ്ഥലത്താണ് പ്രവീണ താമസിച്ചിരുന്നത്. വന്യമൃഗങ്ങളുള്ള മേഖലയിൽ വെച്ച കുട്ടിയെ കാണാതായതിൽ ആശങ്കയുണ്ട്. പ്രതികൂല കാലാവസ്ഥ അവഗണിച്ച് പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും ചേര്‍ന്നാണ് വനമേഖലയിലടക്കം തെരച്ചിൽ നടത്തുകയാണ്. ഇതിനിടെ, കഴുത്തിലും ചെവിക്കും വെട്ടുകൊണ്ടു പരിക്കേറ്റ 14 വയസുകാരിയായ മൂത്തമകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു.