x
NE WS KE RA LA
Crime Kerala

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ യുവതി യെ വീണ്ടും ആക്രമിച്ചു

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ യുവതി യെ വീണ്ടും ആക്രമിച്ചു
  • PublishedNovember 26, 2024

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റ സംഭവം. ഭർത്താവ് രാഹുലിനെതിരെ പരാതിയുമായി യുവതി. രാഹുൽ തന്നെ മർദിച്ചുവെന്ന് യുവതി പൊലീസിനോട്‌ പറഞ്ഞു. ഇന്നലെ രാത്രിയാണ് യുവതിയെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. പന്തീരാങ്കാവ് പൊലീസിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്. രാഹുൽ പൊലീസ് കസ്റ്റഡിയിലാണ്.

എന്നാൽ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവതി നേരത്തെ, പരാതിയില്ലെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പരാതിയുണ്ടെന്ന് വ്യക്തമാക്കി യുവതിയുടെ അച്ഛൻ രം​ഗത്തെത്തി. എന്നാൽ പരാതി ഇല്ലെന്നും സ്വന്തം നാടായ എറണാകുളത്തേക്ക് മടങ്ങി പോകണമെന്ന് യുവതി പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.

നേരത്തെ, പെണ്‍കുട്ടി നൽകിയ ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന രാഹുൽ ​ഗോപാലിന്റെ ഹർജി ഹൈക്കോടതി അം​ഗീകരിക്കുകയായിരുന്നു. പിന്നീട് യുവതി മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

കേസിലെ പ്രതിയായിരുന്ന രാഹുൽ ​ഗോപാൽ, താനും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തു അതിനാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അന്ന് ഹർജി നൽകുകയായിരുന്നു. ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മാത്രമാണ് ഉണ്ടായിരുന്നത്.

അതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി രം​ഗത്ത് വന്നതെന്നും ഭാര്യയും കോടതിയിൽ സത്യവാങ്മൂലം നൽകി. അതുകൊണ്ട് തന്നെ ഭർത്താവിനെതിരായ കേസ് പിൻവലിക്കണം. ഭർത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യം എന്നും അന്ന് അറിയിച്ചിരുന്നു. ഇത് പരി​ഗണിച്ചാണ് കോടതി രാഹുൽ ​ഗോപാലിനെതിരായ അന്നത്തെ എഫ്ഐആർ റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *