വയനാട് : തിരുനെല്ലിയിൽ യുവതിയെ പങ്കാളി വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി. യുവതിയുടെ ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ പ്രതിക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, പോക്സോ, ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുകയും. യുവതിയുടെ 9 വയസ്സുകാരി മകളെ തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കൽപ്പറ്റ പോക്സോ കോടതിയിൽ ഹാജരാക്കും
തിരുനെല്ലിയിലെ അപ്പപ്പാറയിൽ കഴിഞ്ഞ ദിവസമാണ് യുവതി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവതിയുടെ മകളെയും പ്രതി തട്ടിക്കൊണ്ടുപോയി. കുട്ടിക്കും പ്രതിക്കുമായി നടത്തിയ തിരച്ചിലിൽ രാവിലെ പത്ത് മണിയോടെയാണ് ആളൊഴിഞ്ഞ വീട്ടിൽ വച്ചാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. പ്രതിയെയും കുട്ടിയെയും കണ്ട കാപ്പിത്തോട്ടത്തിലെ തൊഴിലാളി സമീപത്തുണ്ടായിരുന്ന പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കയ്യിൽ ആയുധവുമായി ഭീഷണി മുഴക്കിയ പ്രതിയിൽ നിന്ന് നാടകീയമായാണ് കുട്ടിയെ പൊലീസ് മോചിപ്പിച്ചത്.