കണ്ണൂരിൽ പാട്യത്ത് സ്ത്രീയെ കാണാതായി

കണ്ണൂര്‍: തലശേരി പാട്യത്ത് സ്ത്രീയെ കാണാതായി. മുതിയങ്ങ സ്വദേശി നളിനിയെയാണ് കാണാതായിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഒഴുക്കിൽപ്പെട്ടതാണെന്നാണ് സംശയിക്കുന്നത്. നാട്ടുകാരും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് വീണ്ടും തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.