x
NE WS KE RA LA
National

റോഡരികിൽ യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

റോഡരികിൽ യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
  • PublishedApril 16, 2025

ദില്ലി: ദില്ലിയിൽ റോഡരികിൽ യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ദില്ലിയിലെ ഷാദ്രയിലാണ് സംഭവം നടന്നത്. യുവതി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

20 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം വഴിയരികിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ പൊലീസിനെ വിവരം അറിയിക്കുകയും. ഉടൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെടിയേറ്റാണ് യുവതിയുടെ മരണം എന്ന് പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തു. മൃതദേഹത്തിൽ രണ്ടിടത്ത് വെടിയേറ്റതിന്റെ പാടുകളും കണ്ടെത്തി.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചു തന്നെയാണോ കൊലപാതകം നടന്നതെന്ന് വ്യക്തമല്ല. ആരാണ് കൊലപതകം നടത്തിയത് എന്നതിൽ പൊലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിൽ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *