യാക്കരപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: യാക്കരപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 40 വയസാണ് പ്രായം. മൃതശരീരത്തിന് അഞ്ച് ദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പുഴയില്‍ മൃതശരീരം കണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പാലക്കാട് സൗത്ത് പൊലീസ് സ്ഥലത്തെത്തിയത്. ചുരിദാറാണ് യുവതി ധരിച്ചിരുന്നത്. എന്നാൽ മൃതശരീരത്തില്‍ അടിവസ്ത്രമോ, പാന്‍റോ ഇല്ലായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്‍റെ പ്രാധമിക നിഗമനം.