x
NE WS KE RA LA
Kerala Latest Updates

ഭർത്താവിന്റെ അതിക്രൂര മർദനം; പരാതിയുമായി യുവതി

ഭർത്താവിന്റെ അതിക്രൂര മർദനം; പരാതിയുമായി യുവതി
  • PublishedNovember 12, 2025

കോട്ടയം: കുമരനെല്ലൂരിൽ യുവതിക്ക് നേരെ ഭർത്താവിന്റെ അതിക്രമം. 39കാരിയായ രമ്യ മോഹനെയാണ് ഭർത്താവ് ജയൻ ശ്രീധരൻ അതിക്രൂരമായി മർദിച്ചിരിക്കുന്നത്. യുവതിയുടെ മുഖത്തും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. തുടർന്ന് രണ്ട് ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രമ്യ . മുൻപും പലതവണ ജയൻ തന്നെ മർദിച്ചിരുന്നതായി യുവതി പറയുന്നു . അകാരണമായാണ് പലപ്പോഴും മർദിക്കുന്നത്. ഇവർക്ക് മൂന്ന് മക്കളുണ്ട്. മക്കളെയും ജയൻ മർദിച്ചിരുന്നെന്ന് രമ്യ പറയുന്നു. മുൻപ് ഖത്തറിൽ ആയിരുന്നപ്പോഴും ആക്രമിക്കുമായിരുന്നു. സംഭവത്തിൽ യുവതിയുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. സംഭവ ശേഷം ഭർത്താവ് ജയൻ ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *