കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പുകടിയേറ്റ് മരിച്ചു

ഇരിങ്ങാലക്കുട : തൃശൂരിൽ വീട്ടുമുറ്റത്തുനിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പുകടിയേറ്റ് മരിച്ചു. കുറാഞ്ചേരി ഇൻമൈൻഡ് മെന്റൽ ഹോസ്‌പിറ്റലിലെ സൈക്കോളജിസ്‌റ്റ് തട്ടിൽ ഹെന്ന (28) ആണ് മരിച്ചത്. ചൊവ്വ രാത്രി എട്ടിന് ആണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ഇന്ന് പകൽ മൂന്നിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ നടന്നു . അച്ഛൻ: പീറ്റർ. അമ്മ: ജീന. ഭർത്താവ്: ഷാരോൺ. മകൻ: ഹെയ്‌ദൻ. സഹോദരി: മിന്നാ ക്രിസ്‌റ്റഫർ.