കൊച്ചി: ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്ന് പുഴയില്‍ ചാടി യുവതി മരിച്ചു. ഇടപ്പളളി സ്വദേശിനി സാഹിദ ഷെഹന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് യുവതി ആലുവ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കണ്ടു നിന്ന നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും യുവതി മരിക്കുകയായിരുന്നു. യുവതിയുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും.