കോട്ടയം: ആർപ്പൂക്കരയിൽ ബുള്ളറ്റ് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. യുവതിക്ക് ദാരുണാന്ത്യം. വില്ലൂന്നി സ്വദേശി നിത്യ ബിജു (20) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നിത്യ ഓടിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി റോഡിലേക്ക് വീഴുകയും തലക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകട സമയത്ത് നിത്യ മാത്രമാണ് ബൈക്കിൽ യാത്ര ചെയ്തിരുന്നത്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Recent Posts
- മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റു ; വിദ്യാർഥിക്ക് ദാരുണാന്ത്യം
- വടകരയിൽ ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
- മകരവിളക്ക് : പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി
- പെരുമണ്ണയിൽ ആക്രി കടയ്ക്ക് തീ പിടിച്ചു
- വിവാദ സമാധി തുറക്കാൻ ശ്രമം തുടങ്ങി; വിസമ്മതിച്ച് മകൻ
Recent Comments
No comments to show.