റോഡ് മുറിച്ചു കടക്കുന്നതിന്നിടെ ഓട്ടോയിടിച്ച് യുവതി മരിച്ചു

വേങ്ങര: മലപ്പുറം കുന്നുംപുറത്ത് റോഡ് മുറിച്ചു കടക്കുന്നതിന്നിടെ ഓട്ടോയിടിച്ച് യുവതി മരിച്ചു. യാറത്തും പടിയില്‍ താമസിക്കുന്ന പള്ളിക്കുന്നത്ത് നസീറ (48) ആണ് മരിച്ചത്. വെള്ളി രാത്രി 8.30ടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കുന്നുംപുറത്തെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരൂരങ്ങാടി ആശുപത്രി മോര്‍ച്ചറിലേക്ക് മാറ്റി. തോട്ടശ്ശേരിയറയില്‍ കട നടത്തിവരികയായിരുന്നു നസീറ. മണ്ണാര്‍ക്കാട് സ്വദേശിയായ ഇവര്‍ യാറത്തും പടിയില്‍ വാടകക്കു താമസിച്ചു വരികയായിരുന്നു. ഭത്താവ്: തമിഴ്‌നാട് സ്വദേശി ശറഫുദ്ദീന്‍. മക്കള്‍: അസ്മാബി, ആയിഷ, മുസ്തഫ, ആഷിഖ്.