മോങ്ങത്ത് യുവതിയും കുഞ്ഞും മരിച്ച നിലയിൽ

മലപ്പുറം: മോങ്ങത്ത് യുവതിയും കുഞ്ഞും മരിച്ച നിലയിൽ. മോങ്ങം ഒളമതിൽ സ്വദേശിനി മിനി (45)യെയും മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മിനിയെ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിന്റെ മൃതദേഹം ശുചിമുറിയിലെ ബക്കറ്റിലാണ് കണ്ടെത്തിയത്.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. മരണത്തിൽ ആർക്കും പങ്കില്ലെന്ന് കുറിപ്പിൽ പറയുന്നു.