ചെറുപ്രായത്തില്‍ തന്നെ മുടി നരയ്ക്കുന്നത് ഇന്ന് സര്‍വസാധാരണമാണ്. സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ ഈ പ്രശ്‌നം നേരിടുന്നുണ്ട്.
നര ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍ അറിഞ്ഞാല്‍ മാത്രമേ പ്രശ്‌നത്തിനും പരിഹാരം കാണാനാകൂ. പാരമ്പര്യവും മുടി എളുപ്പം നരയ്ക്കുന്നതിന് കാരണമായേക്കാം. പോഷകഹാരക്കുറവും അകാലനരയ്ക്ക് ഇടയാക്കും. കൃത്രിമമായി കറുപ്പിക്കുന്ന പലതരം ഡൈ വിപണിയില്‍ ലഭിക്കുമെങ്കിലും അത് ഭാവിയില്‍ ശരീരത്തിന് ദോഷം ചെയ്യും. എന്നാല്‍ വളരെ എളുപ്പത്തില്‍ നമ്മുടെ വീട്ടില്‍ ഉള്ള സാധനങ്ങള്‍ കൊണ്ടുതന്നെ മുടി കറുപ്പിക്കാന്‍ കഴിയും. അതങ്ങെനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
ചായപ്പൊടി – 2 ടേബിള്‍സ്പൂണ്‍
കാപ്പിപ്പൊടി – 2 ടേബിള്‍സ്പൂണ്‍
വെറ്റില – 5 എണ്ണം
ബീറ്റ്റൂട്ട് – 1 കഷ്ണം
മൈലാഞ്ചി ഇല – 5 ടേബിള്‍സ്പൂണ്‍
കറിവേപ്പില – 5 ടേബിള്‍സ്പൂണ്‍
നീലയമരി ഇല – 5 ടേബിള്‍സ്പൂണ്‍
നെല്ലിക്ക – 1 എണ്ണം
തയ്യാറാക്കേണ്ട വിധം
വെള്ളം ചൂടാക്കി ചായപ്പൊടിയും കാപ്പിപ്പൊടിയും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. കുറുകി വരുമ്പോള്‍ ഇതിലേക്ക് വെറ്റിലയും ബീറ്റ്റൂട്ടും കൂടി ചേര്‍ത്ത് അടച്ചുവച്ച് വേവിക്കുക. ശേഷം ഈ വെള്ളം അരിച്ച് മാറ്റിവയ്ക്കണം. ഒരു മിക്സിയുടെ ജാറില്‍ മൈലാഞ്ചി ഇല, കറിവേപ്പില, നീലയമരി ഇല, നെല്ലിക്ക എന്നിവ നേരത്തേ തയ്യാറാക്കിവച്ച വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. ഇതിനെ അരിച്ച് ഒരു ഇരുമ്പ് ചീനച്ചട്ടിയിലാക്കി കുറുക്കിയെടുക്കണം. എട്ട് മണിക്കൂര്‍ അടച്ചുവച്ച ശേഷം ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് ഈ ഡൈ പുരട്ടിക്കൊടുക്കുക. ഒരു മണിക്കൂര്‍ വച്ചശേഷം കഴുകി കളയാവുന്നതാണ്.