x
NE WS KE RA LA
Kerala

വിസ്‌ഡം ; സ്റ്റുഡന്റ്സ് കോൺഫറൻസ് മെയ് 11 ന്

വിസ്‌ഡം ; സ്റ്റുഡന്റ്സ് കോൺഫറൻസ് മെയ് 11 ന്
  • PublishedApril 29, 2025

കോഴിക്കോട്: ‘ധർമ സമരത്തിൻ്റെ വിദ്യാർത്ഥി കാലം’ എന്ന പ്രമേയത്തിൽ വിസ്‌ഡം ഇസ്ലാമിക് സ്റ്റുഡൻ്റസ് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസ് മെയ് 11ന്
4 മണിക്ക് പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കും.
സിന്തറ്റിക് ഡ്രഗ്ഗുകൾ അടക്കം വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, അസാന്മാർഗിക പ്രവണതകൾ, അക്രമ രാഷ്ട്രീയം, സ്ക്രീൻ അഡിക്ഷൻ, വർദ്ധിച്ച തോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടി രിക്കുന്ന ഡിപ്രഷൻ പോലെയുള്ള മാനസിക രോഗങ്ങൾ, ആത്മഹത്യാ പ്രവണതകൾ എന്നിവക്കെതിരെയുള്ള പ്രതിരോധമാണ് വിദ്യാർത്ഥി മഹാ സമ്മേളനം ലക്ഷ്യം വെക്കുന്നത്.

കേരളത്തിനകത്തും പുറത്തുമുള്ള അര ലക്ഷത്തോളം വിദ്യാർത്ഥി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

പരിപാടി വിദ്യാർത്ഥി മഹാ സമ്മേളനം സൗദി അറേബ്യ എംബസി അറ്റാഷെ ശൈഖ് ബദർ നാസർ ബുസൈദി അൽ അനസി ഉദ്ഘാടനം ചെയ്യും. വിസ്ഡം ഇസ്‌ലാമിക് മാർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, ഇ.ടി മുഹമ്മദ് ബഷീർ എം.പി, നജീബ് കാന്തപുരം എം.എൽ.എ. കനയ്യ കുമാർ എന്നിവർ അതിഥികളാകും. വിസ്‌ഡം സംസ്ഥാന വൈസ് പ്രസിഡൻ്റ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ജനറൽ സെക്രട്ടറി ടി.കെ അശ്റഫ്, ഫൈസൽ മൗലവി, ഹാരിസ് ബിൻ സലീം, വിസ്‌ഡം യൂത്ത് സംസ്ഥാന പ്രസിഡൻ്റ് താജുദ്ദീൻ സ്വലാഹി, വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡൻ്റ് അർശദ് അൽഹികമി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ, വൈസ് പ്രസിഡൻ്റുമാരായ ഡോ. സി.പി അബ്ദുല്ല ബാസിൽ, ഡോ. ശഹബാസ് കെ അബ്ബാസ്, സഫ്‌വാൻ ബറാമി അൽഹികമി എന്നിവർ പ്രഭാഷണം നടത്തും .

മെയ് 11ന് രാവിലെ 9.30 മുതൽ ആരംഭിക്കുന്ന വൈജ്ഞാനിക സമ്മേളനം വിസ്‌ഡം ഇസ്ല‌ാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്യും. വിസ്‌ഡം സ്റ്റുഡൻ്റസ് സംസ്ഥാന ട്രഷറർ കെ. മുഹമ്മദ് ഷബീബ് അധ്യക്ഷത വഹിക്കും. പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർപേഴ്‌സൺ പി.ഷാജി, വിസ്‌ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ. സജ്ജാദ് എന്നിവർ അതിഥികളാകും.

വിവിധ സെഷനുകളിലായി നാസർ ബാലുശ്ശേരി, അബ്ദുൽ മാലിക് സലഫി, സി.പി. സലീം, ടി.കെ നിഷാദ് സലഫി, സുജൈദ് പാ ിക്കാട്, പി.ഒ ഫസീഹ്, അസ്ഹർ ചാലിശേരി, നിയാസ് കൂരിയാടൻ, അഷ്റഫ് അൽ ഹികമി, മുഷ്‌താഖ് അൽ ഹികമി, അംജദ് മദനി, ഷാഹി അൽ ഹികമി, അബ്ദുറഹ്‌മാൻ ചുങ്കത്തറ എന്നിവർ പ്രഭാഷണം നടത്തും.

മെയ് 6 മുതൽ 10 വരെ നടത്തുന്ന ‘ദ സൊല്യൂഷൻ’ വൈജ്ഞാനിക പ്രദർശനത്തിൽ എം.ൽ.എ.മാരായ അഡ്വ. എൻ. ഷംസുദ്ദീൻ, പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ, എ.പി. അനിൽകുമാർ, മുഹമ്മദ് മുഹ്‌സിൻ, മാധ്യമ പ്രവർത്തകരായ പ്രമോദ് രാമൻ, ഹർഷൻ പൂപ്പരക്കാരൻ, രാജീവ് ശങ്കരൻ, ഹക്കീം കൂട്ടായി, വിദ്യാർത്ഥി സംഘടന നേതാക്കളായ അലോഷ്യസ് സേവ്യർ (കെ.എസ്.യു), പികെ നവാസ് (എം.എസ്.എഫ്), സയ്യിദ് സാദിഖ് (എസ്.എഫ്.ഐ) എന്നിവർ അതിഥികളായി വ്യത്യസ്‌ത ദിനങ്ങളിൽ പങ്കെടുക്കും. ശമീർ മദീനി, സാദിഖ് മദീനി, ഹംസ മദീനി, ഷബീബ് സ്വലാഹി, ശിഹാബ് എടക്കര, ശുറൈഹ് സലഫി, മുനവ്വർ സ്വലാഹി, സി.വി കാബിൽ, അബ്ദുസ്സുബ്ഹാൻ അൽ ഹികമി, ഷംജാസ് കെ. അബ്ബാസ്, മുഷ്‌ത്താഖ് അൽ ഹികമി, സി. മുഹമ്മദ് അജ്‌മൽ, അസ്‌ഹർ ചാലിശ്ശേരി, ഷാഫി അൽ ഹികമി ഹവാസ് സുബ്ഹാൻ, അഷ്‌കർ ഇബ്രാഹീം, ഡോ. ടി.സി. മുബഷിർ എന്നിവർ വിവിധ സെഷനുകളിൽ പ്രഭാഷണം നടത്തും. ഒരുക്കങ്ങൾ പൂർത്തിയായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ
ടി. മുഹമ്മദ് ഷമീൽ (ജനറൽ സെക്രട്ടറി, വിസ്‌ഡം സ്റ്റുഡൻ്റ്സ് കേരള), അബ്ദുൽ മാജിദ് ചുങ്കത്തറ (വൈസ് പ്രസിഡൻ്റ്, വിസ്‌ഡം സ്റ്റുഡന്റ്സ് കേരള), വി.പി. ബഷീർ (പ്രസിഡന്റ്, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ, കോഴിക്കോട് സൗത്ത് ജില്ല) , അമീർ അത്തോളി (പ്രസിഡന്റ്, വിസ്‌ഡം യൂത്ത്, കോഴിക്കോട് സൗത്ത് ജില്ല) , അർഷദ് ചെറുവടി (സെക്രട്ടറി, വിസ്‌ഡം സ്റ്റുഡൻ്റ്സ്, കോഴിക്കോട് സൗത്ത് ജില്ല) , റുഫൈദ് അത്തോളി
(ട്രഷറർ, വിസ്‌ഡം സ്റ്റുഡൻ്റ്സ്, കോഴിക്കോട് സൗത്ത് ജില്ല എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *