പാലക്കാട്: ഇത്രവലിയ സമ്മേളനം നടത്താൻ കോൺഗ്രസിന് പറ്റുമോയെന്ന ചോദ്യത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. സംസ്ഥാനസെക്രട്ടറിയായോ ദേശീയ സെക്രട്ടറിയായോ വനിതയെയോ പട്ടികജാതിക്കാരനെയോ വെക്കാൻ സിപിഎം തയാറുണ്ടോയെന്നും. പട്ടികജാതിക്കാർക്ക് പ്രവേശനമില്ലാത്ത സ്ഥാനമാണ് സി പി എം ദേശീയ സെക്രട്ടറി സ്ഥാനവും, ആർ എസ്
എസ് സർസംഘ്ചാലക്സ്ഥാനവുമെന്ന് അദ്ദേഹം ആരോപിച്ചു.
ആരോഗ്യമന്ത്രിയുടെ ഈഗോയാണ് ആശ സമരം നീണുപോകാൻ കാരണമെന്നും. ബക്കറ്റ് പിരിവ് നടത്തി 231 രൂപ മന്ത്രിക്ക് നൽകാം. ഒരു ദിവസം ഒര് ആനുകൂല്യവുമില്ലാതെ 231രൂപ ജീവിച്ച് കാണിക്കാമോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു. ഒരു മാസം 7000 രൂപ മാത്രം കൊടുക്കാം ഒരു ആനുകൂല്യവും പറ്റാതെ ഈ പണം കൊണ്ട് ജീവിച്ചു കാണിക്കാൻ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. സിക്കിമിലെ കണക്ക്, മന്ത്രിക്ക് എവിടുന്നാണ് കിട്ടിയതെന്ന് വ്യക്തമാക്കണമെന്നും. ആരോഗ്യമന്ത്രി ഒരു വിഷയത്തിൽ മാത്രം ചുറ്റിത്തിരിയുന്നതെന്തിനാണ്. യഥാർത്ഥ പ്രശ്‌നങ്ങൾ എന്തുകൊണ്ട് മന്ത്രി അഡ്രസ് ചെയ്യുന്നില്ലെന്നും രാഹുല്‍ ആരാഞ്ഞു.