x
NE WS KE RA LA
Kerala Latest Updates

അടുത്ത മുഖ്യമന്ത്രി പിണറായി ആണോ എന്ന് പിന്നീട് തിരുമാനിക്കും ; എം.വി ഗോവിന്ദന്‍

അടുത്ത മുഖ്യമന്ത്രി പിണറായി ആണോ എന്ന് പിന്നീട് തിരുമാനിക്കും ; എം.വി ഗോവിന്ദന്‍
  • PublishedFebruary 2, 2026

കോഴിക്കോട്: അടുത്ത മുഖ്യമന്ത്രി പിണറായി ആണോ എന്ന് പിന്നീട് തിരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു . എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷങ്ങളുമായുള്ള അകല്‍ച്ച പരിഹരിക്കുമെന്നും. എല്‍ഡിഎഫിന്റെ വര്‍ഗീയതക്കെതിരായ നയങ്ങള്‍ ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരമില്ലെന്ന എസ്ഡിപിഐ നിലപാടിനോട് വിയോജിക്കേണ്ട കാര്യമില്ല. സത്യം ആരു സത്യം പറഞ്ഞാലും സത്യം തന്നെയാണ്. എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായിമായും സഖ്യമുള്ളത് യുഡിഎഫിനാണ്. പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് കണക്ക് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ജില്ലാ കമ്മിറ്റിയോട് കണക്ക് ആവശ്യപ്പെട്ടിട്ടുണെന്നും ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *