x
NE WS KE RA LA
Kerala

ചിന്നക്കനാലിൽ വീണ്ടും കാട്ടു കൊമ്പൻ ; വീട് തകർത്തു

ചിന്നക്കനാലിൽ വീണ്ടും കാട്ടു കൊമ്പൻ ; വീട് തകർത്തു
  • PublishedMarch 25, 2025

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ ചിന്നക്കനാലിൽ ചക്കക്കൊമ്പൻ വീട് തകർത്തു. ചിന്നക്കനാലിൽ 301 ൽ ഗന്ധകന്റെ വീടാണ് ആക്രമണത്തിൽ തകർന്നിരിക്കുന്നത്.

ഇന്നലെ രാത്രിയോടെ ആണ് സംഭവം. ആക്രമണത്തിൽ വീടിന്റെ ഒരു ഭാഗം പൂർണമായി ഇടിച്ചു തകർത്തു. കാട്ടാന ആക്രമണ സമയം വീട്ടിൽ ആളില്ലായിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി. നിലവിൽ കാട്ടാനയെ വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *