മറയൂരില്‍ വീണ്ടും കാട്ടാന ആക്രമണം
ഇടുക്കി: മറയൂരില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി. മറയൂര്‍ കാന്തല്ലൂര്‍ റോഡിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കീഴാന്തൂര്‍ എല്‍പി സ്‌കൂളിന് സമീപം എത്തിയ ആനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. ഒരു മാസമായി കാന്തല്ലൂര്‍-കീഴാന്തൂര്‍ മേഖലയില്‍ കാട്ടാന ആക്രമണം പതിവാണ്. കാട്ടാന ആക്രമണം നിയന്ത്രിക്കാന്‍ നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ വനംവകുപ്പിനോട് പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ടെങ്ങിലും ഇതുവരെ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ് ആരോപണം. തൊട്ടടുത്തായി നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്റെ സൗരോര്‍ജ്ജ വേലികളും ആനകള്‍ തകര്‍ത്തു. എത്രയും പെട്ടന്ന് ആനകളുടെ ശല്യം ഒഴിവാക്കണമെന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന ആവശ്യം. ഈ മേഖലയില്‍ 50 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടങ്ങളാണ് കാട്ടാനകള്‍ ഇതിനോടകം ഉണ്ടാക്കിയിരിക്കുന്നത്.