x
NE WS KE RA LA
Uncategorized

കല്ലാറിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കല്ലാറിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു
  • PublishedFebruary 10, 2025

പത്തനംതിട്ട: തണ്ണിത്തോട് കല്ലാറിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിനുള്ളിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്നലെ പിടിയാനയും കുട്ടിയാനയും ഏറെനേരം കല്ലാറിൽ നിലയുറപ്പിച്ചിരുന്നു. പിന്നീട് വനംവകുപ്പ് കാടുകയറ്റുകയായിരുന്നു. ആനയ്ക്ക് 35 വയസ്സ് പ്രായം വരുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇന്നലെ ആനകൾ കാടു കയറിയത്. കൂടാതെ പ്രദേശവാസികൾ കല്ലാറിന്റെ ഭാഗത്തേക്ക് പോകരുതെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *