തൃശ്ശൂര്‍: പാലിപ്പിള്ളി എലിക്കോട് ആന സെപ്റ്റിക് ടാങ്കില്‍ വീണു. എലിക്കോട് നഗറില്‍ റാഫിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് കുട്ടിയാന വീണത്. രാവിലെ 8മണിയോടെ നാട്ടുകാരാണ് ആനയെ കുഴിയില്‍ വീണ നിലയില്‍ കണ്ടത്. സംഭവത്തിൽ പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി.
റബര്‍ എസ്റ്റേറ്റും വനമേഖലയും നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ കാട്ടാനകളുടെ ശല്യം പ്രദേശത്ത് പതിവാണ്. വലിയ കുഴിയല്ലാത്തതിനാല്‍ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ടാകില്ലെന്നാണ് നിഗമനം.