വിതുരയില്‍ കാട്ടാന വീട് തകര്‍ത്തു; ഓടിരക്ഷപ്പെട്ട് വീട്ടമ്മ

തിരുവനന്തപുരം: വിതുരയില്‍ കാട്ടാന വീട് തകര്‍ത്തു. കളമൂട്ട്പാറ സ്വദേശി രാധയുടെ വീടാണ് തകർത്തത് . കാട്ടാന വരുന്നത് കണ്ട രാധ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. വീട് കാട്ടാന പൂര്‍ണമായും തകര്‍ത്തു. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. സംഭവത്തിൽ വനം വകുപ്പ് പരിശോധന നടത്തി.
സ്ഥിരമായി കാട്ടാന ഇറങ്ങുന്ന സ്ഥലമാണ് വിതുര. രാധ വീട്ടില്‍ ഒറ്റക്കാണ്. നാട്ടുകാരാണ് വനം വകുപ്പിനെ വിവരം അറിയിച്ചത്. സംഭവത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് പറഞ്ഞു .