മൂന്നാറില്‍ ഓടികൊണ്ടിരുന്ന കാര്‍ കാട്ടാന ആക്രമിച്ചു

മൂന്നാര്‍: മൂന്നാറില്‍ കാട്ടാന ഓടികൊണ്ടിരുന്ന കാര്‍ ചവിട്ടി മറിച്ചു. മൂന്നാര്‍ ദേവികുളം റോഡില്‍ സിഗ്‌നല്‍ പോയിന്റിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. വിദേശ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് പാഞ്ഞെത്തിയ കാട്ടാന മറിച്ചിട്ടത്. കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞു. സഞ്ചാരികള്‍ കാര്യമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. ആര്‍ ആര്‍ ടി സംഘമെത്തി കാട്ടാനയെ തുരത്തി. പ്രദേശത്ത് ഉണ്ടായിരുന്ന പശുവിനെയും കാട്ടാന ചവിട്ടി കൊന്നു.