x
NE WS KE RA LA
Uncategorized

വാളയാറിൽ കാട്ടാന ആക്രമണം ; കർഷകന് പരുക്ക്.

വാളയാറിൽ കാട്ടാന ആക്രമണം ; കർഷകന് പരുക്ക്.
  • PublishedJanuary 25, 2025

പാലക്കാട്: വാളയാറിൽ കാട്ടാന ആക്രമണം. കർഷകന് പരുക്ക്. വാളയാർ സ്വദേശി വിജയനാണ് പരുക്കേറ്റിരിക്കുന്നത്. ഇന്ന് പുലർച്ചെ വാളയാർ വാദ്യാർചള്ള മേഖലയിൽ വച്ചായിരുന്നു സംഭവം. കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനായാണ് വിജയൻ ഇവിടെയെത്തിയത്. എന്നാൽ വിജയനെ കണ്ട കാട്ടാന ഇദ്ദേഹത്തെ തിരിച്ചോടിച്ചു. ആനയുടെ ആക്രമണത്തിന് പിന്നാലെ വിജയനെ നാട്ടുകാർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

കാട്ടാന ഇറങ്ങിയതറി‌ഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ഇവർ ആനയെ തുരത്തുന്നതിനിടയിൽ വിജയൻ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. വിജയൻറെ കാലിനും ഇടുപ്പിനുമാണ് ചവിട്ടേറ്റത്. സംഭവത്തിൽ തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *