കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന ഭാര്യയെ കണ്ടെത്തി

വയനാട് : വീണ്ടും കാട്ടാന ആക്രമണം. വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മാനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു.
കൂടാതെ ആക്രമണത്തിൽ കൊല്ലപ്പെട്ട മനുവിൻ്റെ ഭാര്യ ചന്ദ്രികയെയും കാണാനില്ലെന്നും ഐ സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞിരുന്നു. എന്നാൽ രണ്ട് മണിക്കൂർ തിരച്ചിലിനിടെ ഭാര്യയെ കണ്ടെത്തി പോലീസ് സ്റ്റേഷനിൽ എത്തിച്ചെന്നും എം എൽ എ പറഞ്ഞു . മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയിരുന്നത്. തിരികെ വരുമ്പോഴാണ് ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ബസ് ഇറങ്ങി ഉന്നതിയിലേയ്ക്ക് നടന്ന് വരുന്നതിനിടെയാണ് കാട്ടാന ആക്രമണമെന്നാണ് വിവരം.